Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sky

ന​സ്രാ​ണി ദീ​പി​ക അ​ക്ഷ​രാ​കാ​ശ​ത്തി​ലെ ശു​ക്ര​ന​ക്ഷ​ത്രം!

ക്രാ​​​​​​ന്ത​​​​​​ദ​​​​​​ർ​​​​​​ശി​​​​​​ക​​​​​​ൾ എ​​​​​​ല്ലാ​​​​​​ക്കാ​​​​​​ല​​​​​​ത്തും അ​​​​​​ങ്ങ​​​​​​നെ​​​​​​​​യാ​​​​​​ണ​​​​​​ല്ലോ. കാ​​​​​​ല​​​​​​ത്തി​​​​​​നൊ​​​​​​പ്പം ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ഴും കാ​​​​​​ല​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റവും കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കും. അ​​​​​​തു​​​​​​കൊ​​​​​​ണ്ടുതന്നെയാ​​​​​​ണ​​​​​​ല്ലോ ച​​​​​​രി​​​​​​ത്രം അ​​​​​​വ​​​​​​രെ ക്രാ​​​​​​ന്ത​​​​​​ദ​​​​​​ർ​​​​​​ശി​​​​​​ക​​​​​​ൾ എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. ന​​​​​​മ്മു​​​​​​ടെ ന​​​​​​വോ​​​​​​ത്ഥാ​​​​​​ന നാ​​​​​​യ​​​​​​ക​​​​​​രൊ​​​​ക്കെ​​​​ത്ത​​​​ന്നെ കാ​​​​​​ല​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം ക​​​​​​ണ്ട് കാ​​​​​​ല​​​​​​ത്തെ ന​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രും രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​വ​​​​​​രു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ നോ​​​​​​ക്കി​​​​​​യാ​​​​​​ൽ ശ്രീ​​​​​​രാ​​​​​​മ​​​​​​കൃ​​​​​​ഷ്ണ പ​​​​​​ര​​​​​​മ​​​​​​ഹം​​​​​​സ​​​​​​രും രാ​​​​​​ജാ​​​​​​റാം മോ​​​​​​ഹ​​​​​​ൻ റാ​​​​​​യി​​​​​​യും സ്വാ​​​​​​മി വി​​​​​​വേ​​​​​​കാ​​​​​​ന​​​​​​ന്ദ​​​​​​നു​​​​​​മൊ​​​​​​ക്കെ ആ ​​​​​​ഗ​​​​​​ണ​​​​​​ത്തി​​​​​​ൽ വ​​​​​​രും.

ന​​​​​​മ്മു​​​​​​ടെ ഭൂ​​​​​​മി മ​​​​​​ല​​​​​​യാ​​​​​​ള​​​​ത്തി​​​​​​ലും (കേ​​​​​​ര​​​​​​ളം) അ​​​​​​ത്ത​​​​​​രം പ്ര​​​​​​തി​​​​​​ഭാ​​​​​​ശാ​​​​​​ലി​​​​​​ക​​​​​​ൾ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യു​​​​ണ്ട്. ഭ​​​​​​ര​​​​​​ണം ന​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ലും സ​​​​​​മ​​​​​​രം ന​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ലും ന​​​​​​വോ​​​​​​ത്ഥാ​​​​​​ന ശി​​​​​​ല്പി​​​​​​ക​​​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കെ അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ചെ​​​​​​യ്ത​​​​​​വ​​​​​​ർ. വി​​​​​​ശു​​​​​​ദ്ധ ചാ​​​​​​വ​​​​​​റ​​​​​​യ​​​​​​ച്ച​​​​​​നും ശ്രീ​​​​നാ​​​​​​രാ​​​​​​യ​​​​​​ണ ഗു​​​​​​രു​​​​​​വും ച​​​​​​ട്ട​​​​​​മ്പിസ്വാ​​​​​​മി​​​​​​ക​​​​​​ളു​​​​മൊ​​​​​​ക്കെ സ​​​​​​ന്യാ​​​​​​സ യോ​​​​​​ഗി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രി​​​​​​ക്കേ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പു​​​​​​നഃ​​​​​​ക്ര​​​​മീ​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​ഭൂ​​​​​​ത​​​​​​രാ​​​​​​യ​​​​​​വ​​​​​​രാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ൽ മാ​​​​​​ണി​​​​​​ക്ക​​​​​​ത്ത​​​​​​നാ​​​​രും മ​​​​​​ന്ന​​​​​​ത്ത് പ​​​​​​ത്മ​​​​​​നാ​​​​​​ഭ​​​​​​നും സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ അ​​​​​​യ്യ​​​​​​പ്പ​​​​​​നു​​​​​​മൊ​​​​​​ക്കെ സ്വ​​​​​​സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ദ​​​​​​ർ​​​​​​ശ​​​​​​ന​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​യാ​​​​കെ​​​​ത്ത​​​​ന്നെ മാ​​​​​​റ്റി​​​​​​മ​​​​റി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്.

◄ ദീ​പി​ക​യു​ടെ നാ​ളാ​ഗ​മം ►

ന​​​​​​സ്രാ​​​​​​ണി ദീ​​​​​​പി​​​​​​ക​​​​​​യെ​​​​​​പ്പ​​​​​​റ്റി ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന ഏ​​​​​​തൊ​​​​​​രാ​​​​​​ളു​​​​​​ടെ മ​​​​​​ന​​​​​​സി​​​​ലും ആ​​​​​​ദ്യം വ​​​​​​രു​​​​​​ന്ന ചി​​​​​​ന്ത വി​​​​​​ശു​​​​​​ദ്ധ ചാ​​​​​​വ​​​​​​റ​​​​​​യ​​​​​​ച്ച​​​​​​ൻ എ​​​​​​ന്ന് ഇ​​​​​​പ്പോ​​​​​​ൾ എ​​​​​​ല്ലാ​​​​​​വ​​​​​​രും പ​​​​​​റ​​​​​​യു​​​​​​ന്ന ക​​​​​​ർ​​​​​​മ​​​​​​ലീ​​​​​​ത്താ സ​​​​​​ന്യാ​​​​​​സസമൂഹ സ്ഥാ​​​​​​പ​​​​​​ക​​​​​​ൻ (സി​​​​എം​​​​ഐ സ​​​​​​ഭ) കൂ​​​​​​ടി​​​​​​യാ​​​​​​യ കു​​​​​​ര്യാ​​​​​​ക്കോ​​​​​​സ് ഏ​​​​​​ലി​​​​​​യാ​​​​​​സ് ചാ​​​​വ​​​​റ അ​​​​​​ച്ച​​​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ത​​​​ന്നെ​​​​​​യാ​​​​​​ണ്. 1805ൽ ​​​​​​കു​​​​​​ട്ട​​​​​​നാ​​​​​​ട്ടി​​​​​​ൽ ജ​​​​​​നി​​​​​​ച്ച ചാ​​വ​​റ​​യ​​ച്ച​​ൻ പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത സു​​​​​​റി​​​​​​യാ​​​​​​നി ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മീ​​​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വാ​​​​​​ധീ​​​​​​ന​​​​​​ത്തി​​​​​​ൽ ആ​​​​​​ത്മീ​​​​​​യ​​​​വ​​​​​​ഴി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത് പൗ​​​​​​രോ​​​​​​ഹി​​​​​​ത്യം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. 1831ൽ ​​​​​​പാ​​​​​​ല​​​​​​യ്ക്ക​​​​​​ൽ മ​​​​​​ല്പാ​​​​​​നോ​​​​​​ടും പോ​​​​​​രൂ​​​​​​ക്ക​​​​​​ര അ​​​​​​ച്ച​​​​​​നോ​​​​​​ടും ചേ​​​​​​ർ​​​​​​ന്ന് സി​​​​എം​​​​ഐ ​​സ​​​​​​ന്യാ​​​​​​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​​​​​​ദ്യ ആ​​​​ശ്ര​​​​മം മാ​​​​​​ന്നാ​​​​​​നം കു​​​​​​ന്നി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ചു.

അ​​​​​​വി​​​​​​ടെ​​​​​​ത്ത​​​​​​ന്നെ സ​​​​​​ഭാ​​​​​​ധികാ​​​​​​രി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​നു​​​​​​മ​​​​​​തി​​​​​​യോ​​​​​​ടെ 1833ൽ ​​​​​​ആ​​​​​​ദ്യ വൈ​​​​​​ദി​​​​​​കപ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​യും സ്ഥാ​​​​​​പി​​​​​​ച്ച ശേ​​ഷം സു​​​​​​റി​​​​​​യാ​​​​​​നി സ​​​​​​ഭ​​​​​​യി​​​​​​ലും സ​​​​​​ന്യാ​​​​​​സ​​വ​​​​​​ഴി​​​​​​യി​​​​​​ലും പു​​​​​​തി​​​​​​യ ആ​​​​​​ത്മീ​​​​​​യദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​പ്പി​​​​​​ച്ചു. ല​​​​​​ത്തീ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ൽ മു​​​​​​റി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​ക്കാ​​​​​​തെ, സു​​​​​​റി​​​​​​യാ​​​​​​നി​​​​​​ പ​​​​​​ള്ളി​​​​​​ക​​​​​​ളു​​​​​​ടെ​​​​മേ​​​​​​ൽ വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ൾ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​നം നേ​​​​​​ടി. പ​​​​​​ള്ളി​​​​​​ക​​​​​​ളോ​​​​​​ടു ചേ​​​​​​ർ​​​​​​ന്ന് പ​​​​​​ള്ളി​​​​​​ക്കൂ​​​​​​ടം സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​ൻ ക​​​​​​ൽ​​​​​​പ്പ​​​​​​ന ന​​​​​​ൽ​​​​​​കി. അ​​​​​​തി​​​​​​നു പ​​​​​​ണ​​​​​​മി​​​​​​ല്ലെ​​​​​​ന്നു പ​​​​​​രാ​​​​​​തി പ​​​​​​റ​​​​​​ഞ്ഞ​​​​​​വ​​​​​​രോ​​​​​​ട് പ​​​​​​ള്ളി വ​​​​​​ക പൊ​​​​​​ൻ - വെ​​​​​​ള്ളി കു​​​​​​രി​​​​​​ശു​​​​​​ക​​​​​​ൾ വി​​​​റ്റി​​​​ട്ടാ​​​​യാ​​​​​​ലും പ​​​​​​ള്ളി​​​​​​ക്കൂ​​​​​​ടം പ​​​​​​ണി​​​​​​യ​​​​​​ണ​​​​​​മെ​​​​​​ന്നു ക​​​​​​ൽ​​​​​​പ്പ​​​​​​ന പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചു. മാ​​​​​​ന്നാ​​​​​​ന​​​​​​ത്തു​​​​ത​​​​​​ന്നെ ആ​​​​​​ശ്ര​​​​​​മ​​​​​​വ​​​​​​ള​​​​​​പ്പി​​​​​​ൽ 1846ൽ ​​​​​​ആ​​​​​​ദ്യ​​​​​​ത്തെ സം​​​​​​സ്കൃ​​​​​​ത സ്കൂ​​​​​​ൾ സ്ഥാ​​​​​​പി​​​​​​ച്ച്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന് വി​​​​​​ത്തു​​​​​​പാ​​​​​​കി​​​​​​യ ചാ​​​​​​വ​​​​​​റ​​​​​​യ​​​​​​ച്ച​​​​​​ൻ ത​​​​​​ന്നെ​​​​​​യാ​​​​​​ണ് മാ​​​​​​ന്നാ​​​​​​നം കു​​​​​​ന്നി​​​​​​ൽ ആ​​​​​​ദ്യ​​​​​​ത്തെ അ​​​​​​ച്ചു​​​​​​കൂ​​​​​​ട​​​​​​വും (പ്രി​​​​​​ന്‍റിം​​​​​​ഗ് പ്ര​​​​​​സ്) സ്ഥാ​​​​​​പി​​​​​​ച്ച് പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ല​​​​ച്ച​​​​ന് ‘ന​​​​​​സ്രാ​​​​​​ണി ദീ​​​​​​പി​​​​​​ക’ തു​​​​​​ട​​​​​​ങ്ങു​​​​​​വാ​​​​​​ൻ പാ​​​​ത​​​​യൊ​​​​​​രു​​​​​​ക്കി​​​​​​യ​​​​​​ത്. ശ​​​​​​തോ​​​​​​ത്ത​​​​​​ര റൂ​​​​ബി ജൂ​​​​​​ബി​​​​​​ലി​​​​​​യു​​​​​​ടെ (140 വ​​​​​​ർ​​​​​​ഷം) ആ​​​​​​ഘോ​​​​​​ഷ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യെ​​​​​​ന്ന മ​​​​​​ഹാ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​ളാ​​​​ഗ​​​​മ​​​​ത്തെ​​​​​​ക്കൂ​​​​​​ടി സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ചു​​​​വെ​​​​​​ന്നു​​​​​​ മാ​​​​​​ത്രം!

◄ അ​സാ​ധാ​ര​ണ​മാ​യ ‘ദൈ​വാ​ധീ​നം’ ►

നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ൽ മാ​​​​​​ണി​​​​​​യ​​​​ച്ച​​​​നും താ​​​​​​ര​​​​​​ത​​​​​​മ്യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത മ​​​​​​റ്റൊ​​​​​​രു മ​​​​​​ഹാ​​​​​​പ്ര​​​​​​തി​​​​​​ഭ​​​​​​യാ​​​​​​യി​​​​രു​​​​​​ന്നു. പാ​​​​​​ണ്ഡി​​​​​​ത്യംകൊ​​​​​​ണ്ടും പ്ര​​​​ഭാ​​​​ഷ​​​​ണചാ​​​​​​തു​​​​​​രികൊ​​​​​​ണ്ടും നേ​​​​​​തൃ​​​​സി​​​​​​ദ്ധി​​​​​​ക​​​​​​ൾ​​കൊ​​​​​​ണ്ടും ഒ​​​​​​രു കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തെ വി​​​​​​സ്മ​​​​​​യി​​​​​​പ്പി​​​​​​ച്ച പ്ര​​​​​​കാ​​​​​​ശ​​​​​​ഗോ​​​​​​പു​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ൽ മാ​​​​​​ണി​​​​​​ക്ക​​​​​​ത്ത​​​​​​നാ​​​​​​ർ ​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ പ​​​​​​ത്രാ​​​​​​ധി​​​​​​പ​​​​​​ന്മാ​​​​​​രു​​​​​​ടെ വം​​​​​​ശാ​​​​​​വ​​​​​​ലി​​​​​​യി​​​​​​ൽ അ​​​​ന്നും ഇ​​​​ന്നും പ്ര​​​​ഥ​​​​മ​​​​ ഗ​​​​ണ​​​​നീ​​​​യ​​​​നാ​​​​യി നി​​​​​​ല​​​​​​യു​​​​​​റ​​​​​​പ്പി​​​​​​ച്ചു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഒ​​​​​​രു വാ​​​​​​ർ​​​​​​ത്താ​​​​പ​​​​​​ത്രി​​​​​​ക​​​​​​യാ​​​​​​യി തു​​​​​​ട​​​​​​ങ്ങി പി​​​​​​ന്നീ​​​​​​ട് മാ​​​​​​സി​​​​​​ക​​​​​​യാ​​​​​​യും വാ​​​​​​രി​​​​​​ക​​​​​​യാ​​​​​​യും ഒ​​​​​​ടു​​​​​​വി​​​​​​ൽ പ്ര​​​​​​തി​​​​​​ദി​​​​​​ന​​​​​​പ​​​​​​ത്ര​​​​​​മാ​​​​​​യും രൂ​​​​​​പാ​​​​​​ന്ത​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ർ​​​​​​ജി​​​​​​ച്ച്, പ​​​​​​ല കാ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ക​​​​​​ത്തു​​​​​​നി​​​​​​ന്നും പു​​​​​​റ​​​​​​ത്തു​​​​​​നി​​​​​​ന്നു​​​​മു​​​​​​യ​​​​​​ർ​​​​​​ന്ന പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ ധീ​​​​​​ര​​​​​​മാ​​​​​​യും ദൈ​​​​​​വാ​​​​ശ്ര​​​​യ​​​​ത്തി​​​​​​ലും നേ​​​​​​രി​​​​​​ട്ടും, കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​​​ല ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നു​​​​മു​​​​​​ണ്ടാ​​​​​​യ എ​​​​​​തി​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ളെ​​​​​​യും ‘യു​​​​ദ്ധ’ങ്ങ​​​​ളെ​​​​​​യും പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ച്ചും ദീ​​​​​​പി​​​​​​ക​​​​​​യ്ക്ക് ഇ​​​​ത്ര​​​​കാ​​​​ല​​​​വും പി​​​​​​ടി​​​​​​ച്ചു​​​​നി​​​​​​ൽ​​​​​​ക്കു​​​​​​വാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു​​​​​​വെ​​​​​​ങ്കി​​​​​​ൽ അ​​​​​​ത് അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ ‘ദൈ​​​​​​വാ​​​​​​ധീ​​​​​​നം’ കൊ​​​​​​ണ്ടു മാ​​​​​​ത്ര​​​​​​മാ​​​​​​ക​​​​ണം.​​ തീ​​​​യി​​​​​​ൽ കു​​​​രു​​​​ത്ത​​​​ത് വെ​​​​യി​​​​ല​​​​ത്ത് വാ​​​​ടു​​​​ക​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ​​​​ല്ലൊ പൂ​​​​ർ​​​​വി​​​​ക​​​​രു​​​​ടെ പ്ര​​​​മാ​​​​ണ​​​​വാ​​​​ക്യ​​​​വും!

ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ ക​​​​​​ഴി​​​​​​ഞ്ഞ 140 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ അ​​​​​​തി​​​​​​ജീ​​​​​​വ​​​​​​ന ച​​​​​​രി​​​​​​ത്രം അ​​​​​​ലാ​​​​​​വു​​​​​​ദ്ദീ​​​​​​ന്‍റെ അ​​​​​​ത്ഭു​​​​​​ത​​​​​​ക​​​​ഥ​​​​പോ​​​​​​ലെ ന​​​​​​മു​​​​​​ക്ക് ര​​​​സി​​​​ച്ചു​​​​വാ​​​​യി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​​​ന്ന​​​​​​ല്ല. മ​​​​​​റി​​​​​​ച്ച്, അ​​​​​​ത് കാ​​​​​​ലാ​​​​​​കാ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യെ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തോ​​​​​​ട് ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ച്ച് ന​​​​​​യി​​​​​​ച്ചു ന​​​​​​ട​​​​​​ത്തി​​​​​​യ ദീ​​​​​​പി​​​​​​ക​​​​യു​​​​​​ടെ പ​​​​​​ത്രാ​​​​​​ധി​​​​​​പ​​ പി​​​​​​താ​​​​​​ക്ക​​​​​​ന്മാ​​​​​​രു​​​​​​ടെ ക​​​​​​ണ്ണീ​​​​​​രി​​​​​​ന്‍റെ​​​​യും ക​​​​ഷ്‌​​​​ട​​​​പ്പാ​​​​​​ടി​​​​​​ന്‍റെ​​​​​​യും നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ച​​​​യു​​​​​​ടെ ക​​​​​​ഥ കൂ​​​​​​ടി​​​​​​യാ​​​​​​ണ്. ആ​​​​​​ദ്യ പ​​​​​​ത്രാ​​​​​​ധി​​​​​​പ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്ന നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ൽ മാ​​​​​​ണി​​​​​​യ​​​​ച്ച​​​​ൻ എ​​​​​​ല്ലാ അ​​​​​​ർ​​​​ഥ​​​​ത്തി​​​​​​ലും ഒ​​​​​​രു പ​​​​​​ത്രാ​​​​​​ധി​​​​​​പ സിം​​​​ഹ​​​​മാ​​​​യി​​​​​​രു​​​​​​ന്നു. സ്വ​​​​​​ന്തം ആ​​​​​​ത്മീ​​​​​​യാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നു​​​​പോ​​​​​​ലും അ​​​​മ്പേ​​​​റ്റ മാ​​​​​​ണി​​​​​​ക്ക​​​​​​ത്ത​​​​​​നാ​​​​​​ർ ഒ​​​​​​രു മു​​​​റി​​​​വേ​​​​റ്റ സിം​​​​ഹ​​​​മാ​​​​യാ​​​​ണ് ത​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​കാ​​​​ലം ക​​​​ഴി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​തെ​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ ച​​​​​​രി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ണ്ട്. അ​​​​​​ർ​​​​​​ഹി​​​​​​ച്ച അ​​​​​​ധി​​​​​​കാ​​​​​​രപ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തും നി​​​​​​ധീ​​​​​​രി​​​​​​ക്ക​​​​​​ൽ അ​​​​​​ച്ച​​​​​​ന് നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു​​​​പോ​​​​​​യി എ​​​​​​ന്ന​​​​​​തും ഒ​​​​​​രു യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​ത്ര മു​​​​റി​​​​വേ​​​​റ്റാ​​​​ലും സിം​​​​ഹം സിം​​​​ഹം ത​​​​ന്നെ​​​​യാ​​​​ണ​​​​ല്ലോ. മാ​​​​ണി​​​​യ​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ചും ആ​​​​​​രും മ​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​മി​​​​​​ല്ല!

സു​ദീ​ർ​ഘ​മാ​യ ഒ​രു കാ​ല​യ​ള​വി​ൽ ദീ​പി​ക​യെ ന​യി​ച്ച​വ​രി​ൽ അ​ധി​കം പേ​രും സി​എം​ഐ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ മ​ഹാ​മ​നീ​ഷി​ക​ളാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​ണം. വി​ല്യ​മ​ച്ച​ൻ മാ​ത്ര​മ​ല്ല, പി​ൽ​ക്കാ​ല​ത്ത് പ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്ന ആ​ന്‍റ​ണി​യ​ച്ച​നും കൊ​ളം​ബി​യ​റ​ച്ച​നും വി​ക്‌​ട​റ​ച്ച​നും ഐ​ക്ക​ര​യ​ച്ച​നും പൈ​ക​ട​യ​ച്ച​നും പ​ന്ത​പ്ലാം​തൊ​ട്ടി​യി​ല​ച്ച​നും ബോ​ബി​യ​ച്ച​നു​മൊ​ക്കെ ത​ങ്ങ​ൾ വ​ഹി​ച്ച പ​ദ​വി​യു​ടെ മാ​നം കാ​ത്ത​വ​രാ​യി​രു​ന്നു. അ​തി​പ്പോ​ൾ ജോ​ർ​ജ് കു​ടി​ലി​ൽ അ​ച്ച​നി​ൽ വ​ന്നു​നി​ല്ക്കു​ന്നു.

◄ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ നീ​ണ്ട​നി​ര ►

ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഓ​​​​​​ർ​​​​​​മി​​​​ക്കേ​​​​​​ണ്ട ഒ​​​​​​ട്ടേ​​​​​​റെ പ്ര​​​​​​തി​​​​​​ഭാ​​​​​​ശാ​​​​​​ലി​​​​​​ക​​​​​​ൾ വേ​​​​​​റെ​​​​​​യു​​​​​​മു​​​​​​ണ്ട്. ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ർ ഐ.സി. ചാ​​​​​​ക്കോ, തെ​ങ്ങും​മൂ​ട്ടി​ൽ വ​റു​ഗീ​സ് മാ​പ്പി​ള, മു​​​​​​ട്ട​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ക്കി, ദീ​​​​​​പി​​​​​​ക തോ​​​​​​മ​​​​​​സ് സാ​​​​​​റെ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന കെ.സി. തോ​​​​​​മ​​​​​​സ് കു​​​​ന്നും​​​​പു​​​​റം, ഉ​​​​​​ല​​​​ഹ​​​​ന്നാ​​​​ൻ തോ​​​​​​പ്പി​​​​​​ൽ, പ​​​​​​ത്രാ​​​​ധി​​​​പ​​​​ർ കെ.എം. ജോ​​​​​​സ​​​​​​ഫ്, കെ.സി. സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ, പ്ര​​​​​​ഫ. ജോ​​​​​​സ​​​​​​ഫ് മ​​​​റ്റം എ​​​​​​ന്നു തു​​​​​​ട​​​​​​ങ്ങി പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ തീ​​​​​​രാ​​​​​​ത്ത പേ​​​​​​രു​​​​​​ക​​​​​​ൾ വേ​​​​​​റെ​​​​​​യും വ​​​​​​രാം.

തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​റി​​​​​​ൽ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വഭ​​​​​​ര​​​​​​ണ ​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ലേ​​​​ക്കും സ്റ്റേ​​​​​​റ്റ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ ചെ​​​​​​റു​​​​​​ത്തു​​​​​​നി​​​​​​ല്പി​​​​​​ലേ​​​​ക്കും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​രം ചേ​​​​​​ർ​​​​​​ന്നു​​​​നി​​​​​​ന്ന കാ​​​​​​ലം. ദി​​​​​​വാ​​​​​​ൻ സ​​​​​​ർ സി.​​​​​​പി​​​​യു​​​​​​ടെ ദ​​​​​​ണ്ഡ​​​​​​ന​​​​​​ഖ​​​​​​ഡ്ഗം മി​​​​ക്ക പ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​ നേ​​​​​​രേ​​​​​​യും ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​പ്പോ​​​​​​ഴും ദീ​​​​​​പി​​​​​​ക​​​​യ്ക്കെ​​​​തി​​​​രേ ദി​​​​​​വാ​​​​​​ൻ നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​ത്തി​​​​​​ന് തു​​​​​​നി​​​​​​യാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​ന്‍റെ ഏ​​​​ക കാ​​​​​​ര​​​​​​ണം, അ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു ന​​​​​​ട​​​​​​പ​​​​​​ടി (ദീ​​​​​​പി​​​​​​ക ഒ​​​​​​രു സ​​​​​​ന്യാ​​​​​​സ​​​​​​സമൂഹ സ്ഥാ​​​​​​പ​​​​​​ന​​​​​​മാ​​​​​​യ​​​​​​തു​​​​​​കൊ​​​​​​ണ്ട്) ക്ഷേ​​​​ത്ര​​​​​​പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​ വി​​​​​​ളം​​​​​​ബ​​​​​​രം തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​റി​​​​​​നും രാ​​​​​​ജ​​​​​​കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​നും ന​​​​​​ൽ​​​​​​കി​​​​​​യ അ​​​​​​ന്താ​​​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​​​ശ​​​​​​സ്തി​​​​​​യി​​​​​​ൽ ക​​​​​​ള​​​​​​ങ്കം ചേ​​​​​​ർ​​​​​​ത്തേ​​​​ക്കാ​​​​മെ​​​​ന്ന ഭ​​​​യം​​​​ മാ​​​​ത്ര​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​രി​​​​​​ക്ക​​​​​​ണം.

മു​​​​​​ട​​​​​​ങ്ങാ​​​​​​തെ വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ വാ​​​​​​യി​​​​​​ക്കു​​​​​​വാ​​​​​​ൻ ദീ​​​​​​പി​​​​​​ക പോ​​​​​​ലൊ​​​​രു പ​​​​ത്രം സ​​​​ത്യ​​​​ത്തി​​​​ന്‍റെ മു​​​​​​ഖ​​​​​​പ​​​​​​ത്ര​​മാ​​​​​​യി നി​​​​​​ല​​​​​​നി​​​​​​ന്നി​​​​​​രു​​​​​​ന്നു​​​​വെ​​​​ന്ന​​​​തു​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​ക്ക​​​​ത് ന​​​​​​ൽ​​​​​​കി​​​​​​യ ഭാ​​​​​​ഗ്യം. 140 വ​​​​​​ർ​​​​​​ഷം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ഒ​​​​​​രു ദി​​​​​​ന​​​​​​പ​​​​​​ത്രം മു​​​​​​ട​​​​​​ങ്ങാ​​​​​​തെ നി​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​ത് നി​​​​സാ​​​​ര​​​​​​മാ​​​​​​യ ഒ​​​​​​രു നേ​​​​​​ട്ട​​​​​​മോ അ​​​​നു​​​​ഗ്ര​​​​ഹ​​​​മോ അ​​​​​​ല്ല എ​​​​​​ന്ന​​​​തും എ​​​​​​ടു​​​​​​ത്തുപ​​​​​​റ​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ത​​​​​​ന്നെ.

◄ ഞാ​നും ദീ​പി​ക​യും ►

മു​​​​​​ക്കാ​​​​​​ൽ നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന​​​​​​ടു​​​​​​ത്തു മു​​​​​​ട​​​​​​ങ്ങാ​​​​​​തെ ദീ​​​​​​പി​​​​​​ക വാ​​​​​​യി​​​​​​ച്ചു​​​​​​പോ​​​​​​ന്ന ഒ​​​​​​രു വാ​​​​​​യ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ തി​​​​​​രി​​​​​​ഞ്ഞുനോ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ “ന​​​​​​ന്ദി​​​​​​യോ​​​​​​ടെ​​​​​​ന്‍റെ​​​​യു​​​​​​ള്ളം നി​​​​​​റ​​​​​​യു​​​​​​ന്നു” എ​​​​​​ന്ന ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന​​​​​​മാ​​​​​​ണെ​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ൽ വ​​​​​​രു​​​​​​ന്ന​​​​​​ത്. എ​​​​​​നി​​​​​​ക്ക് ഓ​​​​​​ർ​​​​​​മ​​​​​​വ​​​​​​ച്ച​​​​​​നാ​​​​​​ൾ​​​​മു​​​​​​ത​​​​​​ൽ എ​​​​​​ന്‍റെ പി​​​​​​താ​​​​​​വ് പ​​​​​​രേ​​​​​​ത​​​​​​നാ​​​​​​യ ആ​​​​​​ർ.വി. ​​​​​​തോ​​​​​​മ​​​​​​സ് മു​​​​​​ട​​​​​​ങ്ങാ​​​​​​തെ വാ​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി എ​​​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ള്ള​​​​ത് ദീ​​​​​​പി​​​​​​ക​​​​​​യാ​​​​ണ്. മ​​​​​​നോ​​​​​​ര​​​​​​മ​​​​​​യും മ​​​​ല​​​​യാ​​​​ള​​​​രാ​​​​ജ്യ​​​​വും ദേ​​​​ശ​​​​ബ​​​​ന്ധു​​​​വും മാ​​​​ത്ര​​​​മ​​​​ല്ല, ഹി​​​​ന്ദു പ​​​​ത്ര​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തോ​​​​ർ​​​​മി​​​​ക്കു​​​​ന്നു. അ​​​​തൊ​​​​ക്കെ ഞ​​​​ങ്ങ​​​​ളു​​​​ടെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം കാ​​​​ലം. ​​പി​​​​​​താ​​​​​​വ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​റും പി​​​​​​ന്നീ​​​​​​ട് പ്ര​​​​ഥ​​​​മ പ​​​​​​ബ്ലി​​​​​​ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ അം​​​​​​ഗ​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന നാ​​​​​​ളു​​​​​​ക​​​​​​ൾ!

പാ​​​​ലാ​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ശേ​​​​ഷ​​​​വും ദീ​​​​​​പി​​​​​​ക​​​​​​യും മ​​​​​​നോ​​​​​​ര​​​​​​മ​​​​​​യും പ്ര​​​​​​തി​​​​​​ദി​​​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രാ​​​​യി. എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​യും മൂ​​​​ല്യ​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ്വ​​​​​​ഭാ​​​​​​വ​​​​​​ശൈ​​​​​​ലി​​​​​​ക​​​​​​ളെ​​​​​​യു​​​​​​മൊ​​​​​​ക്കെ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തി​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യ്ക്കും നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​ പ​​​​​​ങ്കു​​​​​​ണ്ടെ​​​​​​ന്ന് പ​​​​​​റ​​​​​​യു​​​​ന്ന​​​​ത് അ​​​​​​ല​​​​​​ങ്കാ​​​​​​ര​​​​​​മാ​​​​​​യി​​​​​​ട്ട​​​​​​ല്ല; തി​​​​​​ക​​​​​​ച്ചും വ​​​​​​സ്തു​​​​​​താ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ​​​​ത്യ​​​​മാ​​​​യി​​​​​​ട്ടാ​​​​​​​​ണ്. ഹൈ​​​​സ്കൂ​​​​ളി​​​​ൽ എ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ ഞാ​​​​​​ൻ അം​​​​​​ഗ​​​​​​ത്വ​​​​​​മെ​​​​​​ടു​​​​​​ത്ത ഒ​​​​​​രു പ്ര​​​​​​സ്ഥാ​​​​​​നം ദീ​​​​​​പി​​​​​​ക ബാ​​​​​​ല​​​​​​സ​​​​​​ഖ്യ​​​​​​വും മ​​​​​​റ്റൊ​​​​​​ന്ന് എം​​​​സി​​​​എ​​​​​​സ്എ​​​​​​ല്ലും (​​ഇ​​​​പ്പോ​​​​ഴ​​​​ത്തെ കെ​​​​സി​​​​എ​​​​​​സ്എ​​​​​​ല്ലി​​ന്‍റെ പൂ​​​​ർ​​​​വ​​​​രൂ​​​​​​പം). ആ​​​​​​ദ്യ​​​​​​ത്തേ​​​​​​തി​​​​​​ന്‍റെ ‘കൊ​​​​ച്ചേ​​​​ട്ട​​​​ൻ’ മ​​​​ഹാ​​​​പ്ര​​​​തി​​​​ഭ​​​​യാ​​​​യി​​​​രു​​​​ന്ന ആ​​​​ബേ​​​​ല​​​​ച്ച​​​​ൻ. ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തേ​​​​​​തി​​​​​​ന്‍റെ ഡ​​​​​​യ​​​​​​റ​​​​ക്‌​​​​ട​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് പ​​​​​​ണ്ഡി​​​​​​ത​​​​ശ്രേ​​​​​​ഷ്ഠ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​​ജെ.​​സി. ​​​​മ​​​​​​ണ​​​​​​ലേ​​​​​​ലും. ദീ​​​​​​പി​​​​​​ക ബാ​​​​​​ല​​​​​​സ​​​​​​ഖ്യ​​​​ത്തി​​​​ന്‍റെ ആ​​​​​​ദ്യ കേ​​​​​​ന്ദ്ര​​​​സ​​​​​​മി​​​​​​തി​​​​​​യി​​​​​​ൽ അം​​​​​​ഗ​​​​​​മാ​​​​​​യി എ​​​​​​ന്നെ നി​​​​​​ർ​​​​​​ദേ​​ശി​​​​​​ച്ച​​​​​​തും ‌1958ൽ ​​​​​​ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി എ​​​​​​സ്ബി ​​കോ​​​​​​ള​​​​ജി​​​​​​ൽ ന​​​​​​ട​​​​​​ന്ന ബാ​​​​​​ല​​​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ദ്യ ക്യാ​​​​​​മ്പി​​​​​​ലെ ​​കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ എ​​​​​​ന്നെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യി നി​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തും ആ​​​​ബേ​​​​ല​​​​ച്ച​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​ര​​​​​​ർ​​​​​​ഥ​​​​​​ത്തി​​​​​​ൽ നോ​​​​​​ക്കി​​​​​​യാ​​​​​​ൽ സ്കൂ​​​​​​ൾ പ​​​​​​ഠ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്തു​​​​ത​​​​ന്നെ എ​​​​നി​​​​ക്കു​​​​ണ്ടാ​​​​യ പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​തപ്ര​​​​​​വേ​​​​​​ശം ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ ബാ​​​​​​ല​​​​​​സ​​​​​​ഖ്യ ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ യു​​​​ഗ​​​​പ്ര​​​​ഭാ​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന ആ​​​​ബേ​​​​ല​​​​​​ച്ച​​​​​​ന്‍റെ കൈ​​​​​​പി​​​​​​ടി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​തും നി​​​​സാ​​​​​​ര​​​​​​മാ​​​​​​യൊ​​​​രു ഭാ​​​​​​ഗ്യ​​​​​​മൊ​​​​​​ന്നു​​​​മ​​​​​​ല്ല​​​​​​ല്ലോ! 

Latest News

Corehub Up